---
title: "പിഎം ശ്രീ: മന്ത്രിസഭാ ഉപസമിതിയുടെ നിർണായക യോഗം ഇന്ന്"
english_title: "PM SHRI: Kerala Cabinet Sub-Committee to Meet Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376537/PM SHRI: Kerala Cabinet Sub-Committee to Meet Today"
published_at: "2026-08-04T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7191028f7b2_ff.jpeg"
keywords: ["PM SHRI", "Kerala Government", "Cabinet Sub Committee", "Binoy Viswam"]
---

# പിഎം ശ്രീ: മന്ത്രിസഭാ ഉപസമിതിയുടെ നിർണായക യോഗം ഇന്ന്

> **Lead Summary:** **തിരുവനന്തപുരം**: പിഎം ശ്രീ വിഷയത്തിൽ സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ നിർണായക യോഗം ഇന്ന് ചേരും. നാല് മന്ത്രിമാർ അടങ്ങുന്ന ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാർ ഈ വിഷയത്തിൽ അന്തിമ നിലപാട് സ്വീകരിക്കുക.

## Article Content

**തിരുവനന്തപുരം**: പിഎം ശ്രീ വിഷയത്തിൽ സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ നിർണായക യോഗം ഇന്ന് ചേരും. നാല് മന്ത്രിമാർ അടങ്ങുന്ന ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാർ ഈ വിഷയത്തിൽ അന്തിമ നിലപാട് സ്വീകരിക്കുക.

പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് പിന്മാറാൻ ആകില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. രാജ്യസഭയിൽ എംപിമാരായ ജെ.ബി. മേത്തറിന്റെയും പി.വി. അബ്ദുൽ വഹാബിന്റെയും ചോദ്യത്തിന് കേന്ദ്രസർക്കാർ നൽകിയ മറുപടിയാണ് പിഎം ശ്രീ വീണ്ടും ചർച്ചാവിഷയമാക്കിയത്.

വിഷയത്തിൽ സർക്കാരിനെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രൂക്ഷമായി വിമർശിച്ചു. പിഎം ശ്രീയിൽ നിന്ന് പുറത്തുകടക്കാൻ യുഡിഎഫിന് രാഷ്ട്രീയ ഇച്ഛയുണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്ന് അദ്ദേഹം പറഞ്ഞു. അതിനുള്ള പൊളിറ്റിക്കൽ വിൽ ഉണ്ടെങ്കിൽ പൊളിറ്റിക്കൽ വേയും ഉണ്ടാകുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി വി.ഡി. സതീശൻ ഭരണഘടനയുടെ 299-ാം അനുച്ഛേദം വായിക്കണമെന്നും ധാരണപത്രം വെറും കടലാസാണെന്നും അദ്ദേഹം വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376537/PM SHRI: Kerala Cabinet Sub-Committee to Meet Today)